Friday, August 31, 2018

SHEIKH ABDULLA IBRAHIM AL ANSARI

【Move to another page】
Quote
https://ift.tt/2PNFjGC
SHEIKH ABDULLA IBRAHIM AL ANSARI

JC7V7DC5768: Added tag to article (TW)


Liquid error: wrong number of arguments (1 for 2)
ശൈഖ് അബ്ദുല്ലാ ഇബ്രാഹിം അൽ അന്‍സാരി

ജനനവും വളര്‍ച്ചയും: ശൈഖ് അബ്ദുല്ല അന്‍സാരി ഖത്തറിലെ 'ഖൂര്‍' പട്ടണത്തില്‍ 1922 ല്‍ ഭൂജാതനായി. ഖൂര്‍ പട്ടണത്തിലെ ജഡ്ജിയായിരുന്നു പിതാവ് ശൈഖ് ഇബ്രാഹിം ഇബ്‌നു അബ്ദുല്ല. പ്രാധമിക വിദ്യാഭ്യാസം പിതാവില്‍നിന്നുതന്നെ നേടി. പന്ത്രണ്ടാം വയസ്സില്‍ അദ്ദേഹം ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി. അതിനുശേഷംകര്‍മ്മശാസ്ത്രവും നബിചര്യയും പഠിച്ചു. ഒപ്പം അറബിസാഹിത്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

പതിനാറാം വയസ്സില്‍ ഉപരിപഠനത്തിനായി സഊദി അറേബ്യയിലെ ഇഹ്‌സാഅ് പട്ടണത്തിലേക്ക് പോവാന്‍ അദ്ദേഹം പിതാവിനോട് അനുവാദം ചോദിച്ചു. രണ്ടു മാസത്തോളം തുടര്‍ച്ചയായി പിതാവ് അദ്ദേഹത്തിന് പ്രത്യേക പരിശീലനം നല്‍കിയശേഷം യാത്രക്ക് അനുമതി നല്‍കി.

ഇഹ്‌സാഅ് പട്ടണത്തില്‍ ശൈഖ് അബൂബക്കറിന്റെ സംരക്ഷണത്തില്‍ അദ്ദേഹം താമസമാക്കി. ശൈഖ് അബൂബക്കര്‍ വിവിധ പണ്ഡിത•ാരുടെ കീഴില്‍, വിവിധ വിഷയങ്ങളില്‍ പഠനം ഏര്‍പ്പെടുത്തിക്കൊടുത്തു. മൂന്ന് കൊല്ലത്തോളം അദ്ദേഹം ആ പട്ടണത്തില്‍ താമസിച്ചശേഷം പിതാവിന്റെ ആവശ്യപ്രകാരം സ്വദേശത്തേക്ക് മടങ്ങുകയും പിതാവിനുകീഴില്‍ പഠനം തുടരുകയും ഒരു കൊല്ലത്തെ താമസത്തിനുശേഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെട്ട അദ്ദേഹം മക്കയില്‍വെച്ച് ചില വിദ്യാര്‍ത്ഥികളുമായി പരിചയപ്പെട്ടു. മതപരവും വിജ്ഞാനപരവുമായ ചില സമ്മേളനങ്ങളില്‍ പങ്കെടുത്തു. മക്കയിലെ പഠനം ഏതാനും മാസങ്ങള്‍ തുടരാന്‍ പിതാവ് അനുവദിച്ച പ്രകാരം അഞ്ചു വര്‍ഷക്കാലത്തെ പഠനത്തിനുശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങി. പിതാവിന്റെ കാഴ്ചശക്തി പെട്ടെന്നു നഷ്ടപ്പെട്ട വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. പിതാവിന്റെ ചികിത്സക്കായി അദ്ദേഹത്തോടൊപ്പം ഖുവൈത്തിലേക്ക് പോയി. തിരിച്ചുവന്നശേഷം ജോലിക്കായി 1947 ല്‍ സഊദി അറേബ്യയിലെ ദമാം പട്ടണത്തലെത്തിയ അദ്ദേഹത്തെ സുഹൃത്ത് അബ്ദുല്ലാ ഇബ്‌നു മുഹമ്മദ് സ്വന്തം ഗ്രാമമായ ദാറൈനിയിലേക്ക് കൊണ്ടുപോയി. ഗ്രാമീണരോടൊപ്പം കുറച്ചുകാലം ചിലവഴിച്ചപ്പോള്‍ അവിടത്തെ പ്രമുഖരും യുവാക്കളും അദ്ദേഹത്തെ സമീപിക്കുകയും വെള്ളിയാഴ്ച പള്ളിയില്‍ പ്രസംഗിക്കുവാനും പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുവാനും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുകയും പള്ളിയില്‍ പഠന ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഗ്രാമീണര്‍ അദ്ദേഹത്തെ ഒരു അര്‍ദ്ധ ഔദ്യോഗിക സ്‌കൂള്‍ ആരംഭിക്കാന്‍ പ്രേരിപ്പിച്ചു. അപ്രകാരം ആ ഗ്രാമത്തിലെ ഒന്നാമത്തെ സ്‌കൂള്‍ അദ്ദേഹം ആരംഭിച്ചു. അതിന്റെ മേല്‍നോട്ടം വഹിച്ചുപോന്നു. ഒപ്പം ഗ്രാമവാസികളെ ധാരാളം വിഷയങ്ങള്‍ അദ്ദേഹം പഠിപ്പിച്ചുവന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഖുതൈഫ പട്ടണത്തിലെ ന്യായാധിപന്‍ ശൈഖ് അബ്ദുല്ലത്തീഫ്ബ്‌നു അബ്ദുല്ലാ തന്നെ  സഹായിക്കാന്‍ അദ്ദേഹത്തോടഭ്യര്‍ത്ഥിച്ചു. അങ്ങനെ ഒരു  വര്‍ഷത്തോളം ആ ജോലിയും അദ്ദേഹം നിര്‍വ്വഹിച്ചുവന്നു. പിന്നീട് സഊദി അറേബ്യയിലെ വിദ്യാഭ്യാസ വകുപ്പ് ദാറൈനി ഗ്രാമത്തില്‍ ഒരു ഔദ്യോഗിക സ്‌കൂള്‍ സ്ഥാപിച്ചു അദ്ദേഹത്തെ അതിന്റെ ഡയരക്ടറായി 3 വര്‍ഷത്തേക്ക് നിയമിച്ചു. അതെ അവസരത്തില്‍തന്നെ അദ്ദേഹം വിവിധ വിജ്ഞാന ശാഖകളില്‍ ഗ്രാമീണരെ തല്‍പരരാക്കി ഗ്രാമവാസികള്‍ തങ്ങള്‍ക്കിടയിലെ എല്ലാ പ്രശ്‌നങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കുന്ന അത്താണിയായി അദ്ദേഹത്തെ കണ്ടു. അന്നത്തെ ഖത്തര്‍ ഭരണാധികാരി ശൈഖ് അലിയ്യിബ്‌നു അബ്ദുല്ല ആല്‍കാനി സഊദിയിലെ രാജാവായ ഈ ദുബ്‌നു അബ്ദുല്‍ അസീസിനോട് അദ്ദേഹത്തിന്റെ സേവനം ഖത്തറിനു തിരിച്ചു നല്‍കണമെന്നഭ്യര്‍ത്ഥിച്ചു; രാജാവ് ശൈഖ് അലിയുടെ അപേക്ഷ സ്വീകരിച്ചു. 1952 ല്‍ അദ്ദേഹം ഖത്തറിലേക്ക് മടങ്ങി.

ദോഹയില്‍ ഒരു മതപഠനസ്ഥാപനം ആരംഭിക്കുവാന്‍ ശൈഖ് അലിയ്യിബ്‌നു അബ്ദുല്ല അത്താനിയോട് അദ്ദേഹം അനുവാദം വാങ്ങുകയും 1954 ല്‍ ഖത്തറിലെ ഒന്നാമത്തെ മതസ്ഥാപനം ആരംഭിക്കുകയും ചെയ്തു. അതിന്റെ മേല്‍നോട്ടവും നടത്തിപ്പും ഏറ്റെടുത്തു. മൂന്നു വര്‍ഷത്തിനുശേഷം ഈ സ്ഥാപനം ഏറ്റെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സന്നദ്ധമായി. 'അല്‍ മദ്രസത്തുല്‍ ജദീദത്തുല്‍ ഇബ്തിദാഇയ്യ' എന്ന പ്രാഥമിക സ്‌കൂള്‍ അങ്ങനെ രൂപംകൊണ്ടു. പിന്നീട് വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ത്തന്നെ 'ഇദാറത്തുശുഊനിദ്ദീനിയ്യ വല്‍ഖുറവിയ്യ' (മതകാര്യഗ്രാമവികസന ഓഫീസ്) എന്ന പേരില്‍ ഒരു പുതിയ വകുപ്പ് ആരംഭിച്ചു. അതിന്റെ ചുമതലകൂടി ശൈഖ് അന്‍സാരിയില്‍ അര്‍പ്പിക്കപ്പെട്ടു. ഖത്തറിലെ ഗ്രാമപ്രദേശങ്ങളും മതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വമായിരുന്നു അത്. പാഠപുസ്തകങ്ങള്‍, സിലബസ്, റോഡുകള്‍, വാര്‍ത്താവിനിമയം, പുനരധിവാസം, പൊതുസേവനം എന്നീ കാര്യങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഈ വകുപ്പിനായിരുന്നു. ഇതിനു പുറമെ സലാഹുദ്ദീന്‍ അയ്യൂബി സ്‌കൂളിന്റെ ഡയരക്ടര്‍ സ്ഥാനവും അദ്ദേഹത്തില്‍ നിക്ഷിപ്തമായി രണ്ടു വര്‍ഷത്തോളം ഈ സ്ഥാനത്ത് തുടര്‍ന്നു. 1959 ല്‍ 'ഇദാറത്തുശുഊനിദ്ദീനിയ്യ' (മതകാര്യ വകുപ്പ്) എന്ന പേരില്‍ സ്വതന്ത്രമായ മറ്റൊരു വകുപ്പിന്റെ ഡയരക്ടറായും അദ്ദേഹം അവരോധിക്കപ്പെട്ടു. ഇസ്‌ലാമിക പാരമ്പര്യപഠനം, ഗവേഷണ നിരീക്ഷണങ്ങള്‍, ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ അച്ചടി, ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളുടെ സ്ഥാപനം തുടങ്ങിയവയായിരുന്നു ഈ വകുപ്പിന്റെ ചുമതലകള്‍. ഖത്തറില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടന വകുപ്പുകൂടി അദ്ദേഹത്തിന്റെ കീഴില്‍ വന്നു. ഏതാണ്ട് പതിനഞ്ച് വര്‍ഷത്തോളം അദ്ദേഹം ഇതിന് നേതൃത്വം നല്‍കി. മതകാര്യവകുപ്പിലെ സേവനം ഇരുപത് വര്‍ഷത്തോളം തുടര്‍ന്നു. 1981 ല്‍ ഈ വകുപ്പിന്റെ പേര്‍ 'ഇദാറത്തുഇഹ്‌യാഇത്തിറാസില്‍ ഇസ്‌ലാമി' എന്നായി നിശ്ചയിച്ചു. പ്രവര്‍ത്തനം പഴയപടി തുടരുകയും ചെയ്തു. ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

പ്രധാന സേവനങ്ങള്‍:

1. ഖത്തറിലെ ഒന്നാമത്തെ മതപഠനസ്ഥാപനത്തിന്റെ സംസ്ഥാപനം

2. 1956 മുതല്‍ സുഊദി അറേബ്യയുടെയും ഗള്‍ഫുനാടുകളുടെയും (പ്രത്യേകിച്ച് ഖത്തറിന്റെ) കലണ്ടര്‍ തയ്യാറാക്കല്‍.   

3. റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി എന്ന സംഘടനയില്‍ അംഗത്വം.

4. ആഫ്രിക്കയിലെ മജ് ലിസുതും നാഇല്‍ മര്‍ക്കസില്‍ ഇസ്‌ലാമിയില്‍ അംഗത്വം.

5. ലജ്‌നത്തുതഹ്കീമിശ്ശരിഅത്തില്‍ ഇസ്‌ലാമിയ്യയില്‍ അംഗത്വം.

6. 15 വര്‍ഷത്തോളം ഖത്തറിലെ ഹജ്ജ് തീര്‍ത്ഥാടകസംഘത്തിന്റെ മേല്‍നോട്ടം.

7. വിവിധ ഇസ്‌ലാമിക ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, പ്രചാരണം പ്രിന്റിംഗ്. ഇസ്‌ലാമിക പാരമ്പര്യവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളുടെ പുനര്‍പ്രകാശനം.  

8. ഖത്തറിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി സ്ഥാപിച്ച ഖുര്‍ആന്‍ സെന്ററിന്റെ മേല്‍നോട്ടം.

9. കുവൈത്തിലെ മുഅസ്സസത്തുല്‍ ഖൈറിയ്യത്തില്‍ ഇസ്‌ലാമിയ്യയില്‍ എന്ന സംഘടനയുടെ നിര്‍വാഹക സമിതിയില്‍ അംഗത്വം.

10. റേഡിയോ ടെലിവിഷന്‍ എന്നീ മീഡിയകളില്‍ ആഴ്ചകള്‍തോറും നടത്തിയ പ്രഭാഷണങ്ങള്‍.

ശൈഖ് അന്‍സാരിയുടെ കൃതികള്‍:

1. അല്‍ ഇര്‍ശാദു ഇലാ മനാസികില്‍ ഹജ്ജ്

2. ഇതാബുല്‍ മിനല്‍ കബ്ദി

3. അല്‍വംറത്തു അംഅല്‍ വബാഇസു

4. ഇര്‍ശാദുല്‍ ഹൈറാന്‍

5. മഅ്‌സൂറാത്തുസ്സലവാത്തില്‍ ഖംസി

6. അദ്കാറുല്‍ ഫലാഹി ഫീ അദ്കാറില്‍ മസാഇ വസ്സബാഹി

7. സിഫത്തുത്തഹിയ്യത്തിഫില്‍ ഇസ്‌ലാം

8. കിതാബു തൗസിയാത്തില്‍ മുഅ്ത്തമറി (അസ്സീറത്തുവസ്സുന്നത്തുന്നബവിയ്യത്തിസ്സാലിസി)

9. തൗസിയ്യാത്തുന്നദ് വത്തില്‍ ആലമിയ്യത്തിലില്‍ അദബിന്‍ ഇസ്‌ലാമിയ്യ

10. അല്‍വുതബുല്‍ മീമ്പറിയ്യ.

August 31, 2018 at 02:59PM

注目の投稿

List of companies founded by University of Pennsylvania alumni

 投稿 L List of companies founded by University of Pennsylvania alumni 投稿者: Blogger さん 7  Nation's Most Visible Mass Gathering During Cor...

人気の投稿